സരിതാ നായര്‍ അഭിനയിച്ച ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസ് ചെയ്തു

IV06012015-01- saritha s nairകൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ നായികയായ ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഷോര്‍ട് ഫിലിം യുട്യൂബില്‍ റിലീസ് ചെയ്തു. കപട സദാചാര ബോധത്തെ വിമര്‍ശിക്കുകയെന്നതാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടീം പുളിശേരിയാണ് ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. സരിത എസ് നായരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരീഷ് ചന്ദ്രന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം ജോഷി മേടയിലാണ് സംവിധാനം ചെയ്തത്. 15 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

പ്രതിഫലം വാങ്ങാതെയാണ് സരിത ചിത്രത്തില്‍ അഭിനയിച്ചത്

Leave a comment