ഷോക്കേറ്റ് വീണ കുരങ്ങിന് പ്രഥമശുശ്രൂഷ നല്‍കി മറ്റൊരു കുരങ്ങ്

ഷോക്കേറ്റ് വീണ കുരങ്ങിന് പ്രഥമശുശ്രൂഷ നല്‍കി മറ്റൊരു കുരങ്ങ്; കാണാം വീഡിയോ.

raksha-0ddM4

കാണ്‍പൂര്‍: റെയില്‍വേ സ്റ്റേഷനിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കടിച്ച് അബോധാവസ്ഥയിലായതാണ് ആ കുരങ്ങ്. കുറച്ചു നേരമേ അവനവിടെ കിടക്കേണ്ടി വന്നുള്ളൂ. മറ്റൊരു കുരങ്ങ് അവിടെ പാഞ്ഞെത്തി അത്ഭുതകരമായി അതിനെ രക്ഷപ്പെടുത്തി. നൂറുക കണക്കിനാളുകളെ സാക്ഷിയാക്കിയായിരുന്നു ഈ രക്ഷപ്പെടുത്തല്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായി.

കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്കിടയിലൂടെ നടക്കുമ്പോഴാണ് കുരങ്ങിന് ഷോക്കടിച്ചത്. ഷോക്കേറ്റ് അബോധാവസ്ഥയില്‍ ട്രാക്കിലേക്ക് വീണ കുരങ്ങിനെ മറ്റൊരു കുരങ്ങ് വന്നാണ് രക്ഷപ്പെടുത്തിയത്. അബോധാവസ്ഥയില്‍നിന്ന് ഉണര്‍ത്താന്‍ കുറേ നേരം അടിക്കുകയും കടിക്കുകയും ചെയ്തെങ്കിലും കുരങ്ങ് പ്രതികരിച്ചില്ല. തുടര്‍ന്ന് സമീപത്തെ ഓടവെള്ളത്തില്‍ പല വട്ടം മുക്കിയപ്പോള്‍ ബോധം തിരിച്ചു കിട്ടി.

പ്ലാറ്റ്ഫോമില്‍ കൂടി നിന്ന നൂറുകണക്കിനാളുകളുടെ മുന്നിലായിരുന്നു ഈ പ്രകടനം. അവരില്‍ ഒരാളാണ് ഇത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തത്.

Leave a comment