ചുംബനം ഒരു സ്വകാര്യനിമിഷമെന്ന് ശോഭന

downloadകേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം ചുംബനസമരമാണ്. പരസ്യമായി ചുംബിക്കാമോ?ചുംബിക്കണോ? വേണ്ടയോ?എന്നൊക്കെയാണ് ആബാലവൃദ്ധം ജനതയും ചര്‍ച്ചചെയ്യുന്നത്. കൊച്ചിയില്‍ തുടങ്ങി കോഴിക്കോട് വഴി കേരളമൊട്ടാകെ വ്യാപിക്കുകയാണ് ഈ പുത്തന്‍സമരം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സിനിമാക്കാരും തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും പുതിയ പ്രതികരണം നടി ശോഭനയുടേതാണ്.
ചുംബനമെന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നാണ് ശോഭന പറയുന്നത്. അതൊരു സ്വകാര്യ നിമിഷമാണ്. ചുംബന സമരം നല്‌ളതാണെന്നു പറയുന്നവരുണ്ടാകാം. പക്ഷേ, ഉള്ളിന്റെ ഉള്ളില്‍, സ്വന്തം മകള്‍ പരസ്യചുംബനത്തിനിറങ്ങുന്നത് ആരും ആഗ്രഹിക്കുന്നുണ്ടാകില്‌ള.

ചുംബന സമരത്തിലുള്‍പെ്പടെ സത്യം തുറന്നു പറയാന്‍ പലപേ്പാഴും ആളുകള്‍ മടിക്കുന്നതിനു കാരണം
പ്രസ്താവനകള്‍ വളച്ചൊടിക്കുമോയെന്ന പേടിയാണെന്നും ശോഭന പറഞ്ഞു.

Leave a comment