പ്രവാസിയായ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് വധശിക്ഷ..

213

2012ഇല്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ മൊത്തം ഞെട്ടിച്ച കൊലപാതക കേസ് ആയിരുന്നു 10 മാസം മാത്രം പ്രായമുള്ള സാന്‍വി എന്ന കുഞ്ഞിന്റെ കൊലപാതകം. ആന്ധ്രക്കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ രഘുനന്ദന്‍ പണത്തിന്റെ ആവശ്യത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചത് ഒന്നുമറിയാത്ത ഈ പാവം കുഞ്ഞിനെ ആയിരുന്നു.

ഇന്ത്യയില്‍ നിന്നും ജോലിക്കായി അമേരിക്കയില്‍ എത്തിയ രഘു ചൂതാട്ടത്തില്‍ ആകൃഷ്ടനായി തന്റെ സമ്പാദ്യം മൊത്തം നശിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ അടക്കം പലരുടെയും കയ്യില്‍ നിന്നും പണം കടം വാങ്ങിയും തന്റെ ചൂതാട്ടം നിര്‍ലോഭം തുടര്‍ന്നു. അവസാനം ആരും പണം കടം കൊടുക്കാതിരുന്നപ്പോള്‍ രഘു കണ്ടെത്തിയ വഴിയായിരുന്നു, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുക എന്നത്.

തന്റെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞിനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് തടയാനെത്തിയ കുഞ്ഞിന്റെ മുത്തശിയെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയും, ശേഷം കരയുന്ന കുഞ്ഞിനെ തുണികൊണ്ട് വായ്‌ പൊത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ ശ്വാസം ലഭിക്കാതെ കുഞ്ഞ് കൊല്ലപ്പെടുകയാണ് ഉണ്ടായത്.

2012 സെപ്റ്റംബറില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നവംബര്‍ 20നായിരുന്നു മോണ്ട്‌ഗോമറി കൗണ്ടി, ജഡ്ജി സ്റ്റീവന്‍ ഒ. നീല്‍ വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് വിധിച്ചത്.

Leave a comment