പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവിനെ വനിതാപോലീസ് “കൈകാര്യം” ചെയ്തു.

Untitled-1104

പെണ്‍കുട്ടികളെ മോശമായ കമന്റുകളും രൂക്ഷമായ നോട്ടങ്ങളും കൊണ്ട് ശല്യപെടുത്തിയിരുന്ന യുവാവിനെ വനിത പോലീസ് നടുറോഡില്‍വച്ച് തല്ലി ഇഞ്ചപരുവമാക്കി.

മദ്ധ്യപ്രദേശിലെ സെങ്ങ്വ ഗ്രാമത്തിലാണ് പൂവാലനെ വനിത എസ്ഐ തല്ലിയ സംഭവമുണ്ടായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുവാവ്‌ തങ്ങളെ ശല്യപെടുത്തുകയണെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പുതിയതായി ചാര്‍ജെടുത്ത വനിത എസ്ഐ മോണിക്ക സിംഗ് യുവാവിന്‍റെ “വിഹാര” സ്ഥലത്തെത്തി നിലയുറപ്പിച്ചത്.

എന്തായാലും ഇനിയാ യുവാവ് ജീവിതത്തിലൊരിക്കലും ഒരു പെണ്‍കുട്ടിയെ നേരെപോലും നോക്കില്ല. അമ്മാതിരിയടിയല്ലേ കിട്ടിയത്. ആദ്യം പോലീസിന്റെ ഇടി പിന്നെ പെണ്‍കുട്ടികളുടെ ഇടി. അവസാനം ഗതികെട്ട് പെണ്‍കുട്ടികളുടെ കാല്‍ക്കല്‍വീണു മാപ്പ് അപേക്ഷിച്ചതോടെയാണ് ഇടി നിന്നത്.

സംഭവം ചെറിയതോതില്‍ വിവാദമായിടുണ്ട്. എന്തൊക്കെയായാലും ഒരാളെയും സമൂഹമദ്ധ്യത്തില്‍വച്ചു തല്ലാന്‍ പാടില്ലായിരുന്നുയെന്നും പറഞ്ഞ് നിരവദി രാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് മോണിക്ക സിംഗിനെതിരെ വന്നിട്ടുള്ളത്. മോണിക്കയുടെ പ്രവര്‍ത്തിയെ പിന്തുണച്ചുകൊണ്ട് വനിത സംഘടനകളും എത്തിയതോടെ സംഭവത്തിനിനിയും ചൂട്പിടിക്കാം.

Leave a comment