ഗോവയും പൂനെയും ഇന്നു നേര്‍ക്കുനേര്‍

football-gLvOj

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവ ഇന്ന് പൂനെ സിറ്റിയെ നേരിടും. രാത്രി ഏഴിന് ഗോവയിലാണ് മത്സരം. ഒന്‍പത് കളികളില്‍ നിന്ന് 12 പോയിന്റുള്ള പൂനെ, ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ഒന്‍പത് പോയിന്റുള്ള ഗോവ ഏഴാം സ്ഥാനത്തും. എവേ മത്സരത്തില്‍ ഗോവ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൂനയോട് തോറ്റിരുന്നു. ഇതിന് മറുപടി നല്‍കാന്‍ കൂടിയാണ് ഗോവ ഇന്നിറങ്ങുന്നത്. ലീഗില്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

 

Leave a comment