ഓണ്‍ലൈനില്‍ വിവാദം സൃഷ്ടിച്ച ആ ബലാല്‍സംഗ വീഡിയോ നിര്‍മിച്ചതാര് ?

rape

ന്യൂയോര്‍ക്ക്: ഓണ്‍ലൈനില്‍ വന്‍ വിവാദം സൃഷ്ടിച്ച ബലാല്‍സംഗ വീഡിയോയുടെ പിതൃത്വത്തെ ചൊല്ലി വീണ്ടും വിവാദം. ഹിംസാത്മക രംഗങ്ങള്‍ നിറഞ്ഞ വീഡിയോയാണ് വീണ്ടും വിവാദമായത്.

സംഗീത വീഡിയോകളിലൂടെ വിവാദനായകനായ മര്‍ലിന്‍ മാന്‍സണിന്റെ വീഡിയോ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. ബ്ലൂ ജീന്‍സ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ലനാ ഡെല്‍ റേ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്ന ദൃശ്യങ്ങളാണ് അതിലുണ്ടായിരുന്നത്. ഒരു പിറന്നാള്‍ പാര്‍ട്ടി അക്രമാസക്തമാവുന്നതും രക്തത്തില്‍ കുതിര്‍ന്ന മുഖവുമായി ഒരു സ്ത്രീ നില്‍ക്കുന്നതും ഒരു യുവാവ് പൊതു നിരത്തിലേക്ക് യന്ത്രത്തോക്കുയര്‍ത്തി ഉന്നം വെക്കുന്നതുമടങ്ങുന്ന ദൃശ്യങ്ങളും അതിലുണ്ടായിരുന്നു. അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഓണ്‍ലൈനില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

‘ഹോസ്റ്റല്‍’ സംവിധായകന്‍ എലി റിതോയാണ് ഇത് സംവിധാനം ചെയ്തത്. വിവാദ രംഗങ്ങളുള്ള വീഡിയോ ഒരു വര്‍ഷമായി ഉപയോഗിക്കാതെ വെച്ചശേഷമാണ് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് എലി റിതോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മര്‍ലിന്‍ മാന്‍സണിന് വേണ്ടിയാണ് ഇത് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാന്‍സണിനു വേണ്ടി സംഗീത വീഡിയോകള്‍ നിര്‍മിക്കുന്ന Sturmgruppe ആണ് വിവാദ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇതോടെയാണ് മാന്‍സണിനു നേരെ വിമര്‍ശനം ഉയര്‍ന്നത്.

എന്നാല്‍, ഈ ആരോപണം നിഷധിക്കുകയാണ് ഇപ്പോള്‍ മര്‍ലിന്‍ മാന്‍സണ്‍. താന്‍ നിര്‍മിച്ചതല്ല വിവാദ രംഗങ്ങളെന്ന് ഹിംസാത്മക രംഗങ്ങള്‍ നിറഞ്ഞ സംഗീത വീഡിയോകളിലൂടെ വിവാദനായകനായ ഗായകന്‍ പത്രകുറിപ്പില്‍ അറിയിച്ചു. തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. തന്റെ മുന്‍ വീഡിയോകളിലെ ദൃശ്യങ്ങള്‍ ബലാല്‍സംഗ വീഡിയോയുമായി കൂട്ടിച്ചേര്‍ത്ത് വല്ല ആരാധകരും നിര്‍മിച്ചതാവും ഇതെന്നും മാന്‍സണ്‍ പറയുന്നു.

ഇതോടെ ആരാണ് വീഡിയോയുടെ പിറകിലെന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. വിവാദ വീഡിയോ Sturmgruppe പിന്‍വലിച്ചിട്ടുണ്ട്. അവരുടെ വെബ്സൈറ്റില്‍നിന്നും ഇത് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, വീഡിയോയുടെ പിതൃത്വത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ സജീവമായിട്ടുണ്ട്.

Leave a comment