ശോഭനയോടൊപ്പം വിരുന്നില്‍ പങ്കെടുക്കൂ

ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കൂ, ക്‌ളിക്ക് ചെയ്യൂ, ശോഭനയോടൊപ്പം വിരുന്നില്‍ പങ്കെടുക്കൂ


21645_597598എത്രയത്രനിമിഷങ്ങള്‍ നമ്മള്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നു. എന്നാല്‍ അങ്ങനെയൊരു ഫോട്ടോയിലൂടെ ഒരുഗ്രന്‍ ചാന്‍സ് നേടാമെന്നറിയാമോ. കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ക്‌ളിക്ക് ചെയ്താല്‍ പ്രിയതാരം ശോഭനയോടൊപ്പം വിരുന്നില്‍ പങ്കെടുക്കാനുള്ള അപൂര്‍വാവസരം സ്വന്തമാക്കാം. അതാണ് മാതൃഭൂമിയുടെ ക്‌ളബ്ബ് എഫ്എമ്മും പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ഡബിള്‍ഹോഴ്‌സും ചേര്‍ന്നൊരുക്കുന്ന ഫാമിലി, ഫുഡ് ആന്‍ഡ് ഫണ്‍ മത്സരം. കുടുംബത്തിലെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷം കഴിക്കുന്ന ഫോട്ടോ അയച്ച് ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 10 ലക്കി ഫാമിലിക്ക് നടി ശോഭനയോടൊപ്പം ലഞ്ച് കഴിക്കാനുള്ള അവസരം നേടാം.

കൂടാതെ, ഓരോ ഫാമിലിക്കും സ്വര്‍ണ നാണയങ്ങളും സ്വന്തമാക്കാം. ആഗസ്ത് അവസന വാരത്തിലായിരിക്കും ശോഭനയോടൊപ്പമുള്ള വിരുന്ന്. ഫോട്ടോയും വിവരങ്ങളും ലഭിക്കേണ്ട അവസാന തീയതി: 2014 ആഗസ്ത് 10.

കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിക്കുന്ന ഫോട്ടോ അയച്ചാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവൂ. ഫോട്ടോയില്‍ കുറഞ്ഞത് 2 പേര്‍ വേണം. േഫാട്ടോ ഇല്ലാതെ അയയ്ക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. കൂടുതലറിയാന്‍ വിളിക്കേണ്ട നമ്പര്‍:9961005448 (ഞായറാഴ്ചയും വിളിക്കാം).

മത്സരത്തില്‍ പങ്കെടുക്കാന്‍ നാല് വഴികള്‍:

തപാലില്‍ അയയ്ക്കാനുള്ള വിലാസം: Family, Food & Fun Contest, Club FM 94.3, 15th floor, Mini Muthoot Tech Towers, Kaloor, Kochi-682017. അയയ്ക്കുന്ന വ്യക്തിയുടെ വിലാസവും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ചേര്‍ക്കാന്‍ മറക്കരുത്.
വിലാസവും ബന്ധപ്പെടേണ്ട ഫോണ്‍നമ്പറും സഹിതം family@clubfm.inലേക്ക് ഇമെയില്‍ ആയി അയയ്ക്കാം.
ഫേസ് ബുക്കിലെ Club FM പേജായ Club FM Contest ലെ ആപ്‌ളിക്കേഷന്‍ വഴി ഫോട്ടോയും വിശദാംശങ്ങളും അപ്‌ലോഡ് ചെയ്യാം.മാതൃഭൂമി ഓണ്‍ലൈനിലൂടെയും ഫോട്ടോ അപ്‌ലോഡ് ചെയ്യാം.

Leave a comment