റോഡപകടത്തില്‍ ഏഴുപേര്‍ വെന്തുമരിച്ചു

സൗദിയില്‍ റോഡപകടത്തില്‍ ഏഴുപേര്‍ വെന്തുമരിച്ചു


imagesജിദ്ദ: സൗദിയില്‍ റോഡപകടത്തില്‍ ഏഴുപേര്‍ വെന്തുമരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രണ്ടു സൗദി പൗരന്മാര്‍ക്കും പരിക്കേറ്റു.

റിയാദിലെ ത്വായിഫ് പാതയില്‍ നൂറ്റിയെമ്പത് കിലോമീറ്റര്‍ വടക്ക് കിഴക്കുള്ള മവിയ്യയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത് ഉണ്ടായത്. പോലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനമാണ് നിയന്ത്രണം വിട്ട് മറ്റ് മൂന്ന് വാഹനങ്ങളിലിടിച്ചത്. ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വാഹനത്തിന്റെ പെട്രോള്‍ ടാങ്കിന് തീപിടിച്ചത്.

നിയമലംഘകരായ ആഫ്രിക്കന്‍ വംശജരാണ് മരിച്ചവരെല്ലാം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ ഓടിച്ചു പോയ വാഹനത്തിന് നേരെ പോലീസ് മുന്നറിയിപ്പായി നിറയൊഴിച്ചുവെന്ന് മക്ക പ്രവിശ്യയിലെ പോലീസ് ഔദ്യോഗിക വക്താവ് വിശദീകരിച്ചു.

Leave a comment