മയക്കുമരുന്ന്: കൊച്ചിയില്‍ മൂന്ന് വര്‍ഷത്തിനിടെ എയ്ഡ്സ് രോഗികളായത് 102 പേര്‍ .

imageകൊച്ചി: നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലഹരിമരുന്ന് ഉപയോഗത്തിലൂടെ എയ്ഡ്സ് രോഗികളായത് 102 പേര്‍. ഇവരില്‍ 64 പേര്‍ മരിച്ചു. 38പേര്‍ ഇപ്പോഴും മരണം കാത്ത് കഴിയുകയാണ്.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി ഇപ്പോള്‍ മയക്കുമരുന്നിന്റെ തലസ്ഥാനമായിരിക്കുന്നു. ഒരുമാസത്തിനുള്ളില്‍ നഗരത്തില്‍ രജിസ്റര്‍ ചെയ്തത് എഴുപത് മയക്ക് മരുന്ന് കേസുകള്‍. പിടിയിലായത് 51പേര്‍. മയക്ക് മരുന്നിനടിമപ്പെട്ടവരെ ചികിത്സിക്കുന്ന കൊച്ചിയിലെ കേരളാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിലെത്തുന്നത് നിരവധി പേര്‍.

ഇവിടെ നടത്തിയ പരിശോധനയിലാണ് 102 പേര്‍ക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചത്. 64 പേര്‍ ഇതിനകം മരിച്ചതായി ക്യാപ്സ് ഡയറക്ടര്‍ ബാബൂ ജോസഫ് പറയുന്നു. ഇവരില്‍ 38 പേര്‍ ഇപ്പോഴും എയ്ഡ്സ് ബാധിതരായി കൊച്ചിയില്‍ മരണം കാത്ത് കഴിയുന്നു. എല്ലാം നാല്‍പ്പത് വയസിന് താഴെയുള്ളവരാണ്.

Leave a comment