റൊണാള്‍ഡോയെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് മാതാവ്‌

ഗര്‍ഭത്തില്‍ വച്ച് റൊണാള്‍ഡോയെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് മാതാവ്‌


3583215283_Untitled-1പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ശ്രമിച്ചു. മറ്റാരുമല്ല സ്വന്തം അമ്മ തന്നെ. വിശ്വാസം വരുന്നില്ല, അല്ലേ. വിശ്വസിച്ചേ പറ്റൂ. കാരണം ഇക്കാര്യം തുറന്നു പറഞ്ഞതു മറ്റാരുമല്ല. റൊണാള്‍ഡോയുടെ അമ്മ ഡോളറസ് എവ്‌യ്‌റെ തന്നെ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തന്റെ ആത്മകഥയിലാണ് ഇവര്‍ ഇക്കാര്യം സമ്മതിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഗര്‍ഭം ധരിച്ച സമയത്തു അബോര്‍ഷനു വേണ്ടി ഡോക്ടറെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ തന്നെ മടക്കിയയച്ചു. നിരാശയോടെ വീട്ടിലെത്തിയ താന്‍ ഗര്‍ഭം അലസാനായി ചൂടുള്ള ബിയര്‍ കുടിക്കുകയും കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒന്നും ഫലംകണ്ടില്ലെന്നും പോര്‍ച്ചുഗലില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങളില്‍ ഡോളറസ് എവ്‌യ്‌റെ പറഞ്ഞു. ഇക്കാര്യങ്ങള്‍ മകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു അറിയാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a comment