എംഎല്‍എയുടെ ഭര്‍ത്താവ് പീഡനക്കസില്‍ വീണ്ടും കസ്റ്റഡിയില്‍

മുന്‍ വനിതാ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭര്‍ത്താവ് പീഡനക്കസില്‍ വീണ്ടും കസ്റ്റഡിയില്‍


mla-360x189മുന്‍ വനിതാ കോണ്‍ഗ്രസ് എം എല്‍ എയുടെ ഭര്‍ത്താവിനെ പീഡനക്കേസില്‍ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.രാജസ്ഥാനിലെ കോണ്‍ഗ്രസ് എം എല്‍ എയും പാര്‍ലമെന്ററി സെക്രട്ടറിയുമായിരുന്ന സാഹിദ ഖാന്റെ ഭര്‍ത്താവ് ജലീസ് അഹമ്മദിനെയാണ് പൊലീസ് അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്തത്.

പീഡനക്കേസില്‍ അറസ്റ്റിലായിരുന്ന എം എല്‍ എയുടെ ഭര്‍ത്താവിന് കോടതി ഇന്നലെ ജാമ്യം നല്‍കിയിരുന്നു. വേറൊരു കേസിലാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.2010-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം ജലീസ് അഹമ്മദിന് ശിക്ഷ ലഭിച്ചത്. അതിനു ശേഷം മറ്റൊരു യുവതി നല്‍കിയ പരാതിയിലാണ് വീണ്ടും അന്വേഷണ സംഘം ജലീസിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തത്.

Leave a comment