ആരോഗ്യകരമായി തുടങ്ങാന്‍ പ്രഭാതത്തില്‍ നാരങ്ങാവെള്ളം

lemon-juiceആരോഗ്യകരമായി തുടങ്ങാന്‍ പ്രഭാതത്തില്‍ നാരങ്ങാവെള്ളം

”അവനെ കണി കണ്ടപ്പോഴേ തോന്നിയതാ ഇന്നത്തെ ദിവസം പോക്കാണെന്ന്.” അലസമായ ചില ദിവസങ്ങളെ പഴിച്ച് കൊണ്ട് നാം ഇങ്ങനെ പിറുപിറുക്കാറില്ലേ? പലപ്പോഴും ശാരീരികവും മാനസികവുമായി ദിവസം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്ന പിരിമുറുക്കങ്ങളാണ് നമ്മളെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. അല്ലാതെ പ്രഭാതത്തില്‍ കണി കണ്ടവന്റെ കുഴപ്പമായിരിക്കില്ല. ദിവസം മുഴുവന്‍ ശരീരത്തെയും മനസിനെയും ഉന്മേഷപ്രദമാക്കാന്‍ പ്രഭാതത്തില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് അത്യുത്തമമാണ്.

* കരളിനെ ഉത്തേജിപ്പിക്കാനും ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം അത്യുത്തമമാണ്. നാരങ്ങാനീരിലടങ്ങിയിരിക്കുന്ന ദഹന സഹായികളായ ആസിഡുകള്‍ ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ശാരീരികോന്മേഷം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

* വിറ്റാമിന്‍ സി യുടെയും അസോര്‍ബിക് ആസിഡിന്റെയും കലവറയാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി ശരീരത്തിന് തണുപ്പ് നല്‍കുന്നു. അസോര്‍ബിക് ആസിഡ് ശരീരത്തിനാവശ്യമായ ഇരുമ്പ് സത്ത നിലനിര്‍ത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

* ശരീരത്തിലെ പി എച്ച് സന്തുലിതമാക്കാന്‍ നാരങ്ങയുടെ അസിഡിക് സ്വഭാവം സഹായകമാകുന്നു. അമിത ഭക്ഷണമോ മദ്യപാനമോ കാരണമുണ്ടാകാറുള്ള ദഹന പ്രശ്‌നങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി നാരങ്ങയ്ക്കുണ്ട്.

* ശരീരത്തിനാവശ്യമായ ദ്രാവകങ്ങളുടേയും ടോക്‌സിനുകളുടേയും പ്രകൃതിദത്തമായ കലവറയാണ് നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തിനാവശ്യമായ എന്‍സൈമുകളെ വികസിപ്പിച്ച് കരളിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

* ശരീരത്തിനാവശ്യമായ ജലാംശം വര്‍ധിപ്പിക്കാനും രക്തത്തിനെ ഓക്‌സീകരിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.

* നാരങ്ങയിലെ വിറ്റാമിന്‍ സി ത്വക്കിനെ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്നു. അതുപോലെ നാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിച്ച് പ്രായക്കുറവ് തോന്നിക്കുകയും ചെയ്യുന്നു.

Leave a comment