മോഷണക്കുറ്റത്തിന് മറഡോണയുടെ മുന്‍ കാമുകി അറസ്റ്റില്‍

imageബ്യൂണസ്അയേഴ്‌സ്: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മുന്‍ കാമുകി റോകിയോ ഒലീവിയയെ(22) മോഷണക്കുറ്റത്തിന് ബ്യൂണസ്അയേഴ്സ് വിമാനത്താവളത്തില്‍ നിന്ന് ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തു. വജ്ര കമ്മല്‍, വിലപിടിപ്പുള്ള വാച്ച് എന്നിവ അടക്കമുള്ള വസ്തുക്കള്‍ തന്റെ വസതിയില്‍ നിന്ന് ഒലീവിയ മോഷ്ടിച്ചു കടന്നുകളഞ്ഞുവെന്ന മറഡോണയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

മറഡോണ ദുബായില്‍ കഴിഞ്ഞിരുന്ന കാലത്തായിരുന്നു മോഷണം നടന്നത്. ഇതിനെത്തുടര്‍ന്ന് മറഡോണ ദുബായ് പോലീസില്‍ പരാതി നല്‍കി. ദുബായ് പോലീസ് പുറപ്പെടുവിച്ച ഇന്റര്‍നാഷണല്‍ അറസ്റ്റഅ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോള്‍ ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫുട്ബോള്‍ താരം കൂടിയായ ഒലീവിയ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

Leave a comment