മെക്‌സിക്കോയില്‍ ബന്ധികളാക്കപ്പെട്ട 500 കുട്ടികളെ രക്ഷിച്ചു

MEXICOമെക്‌സിക്കോ സിറ്റി: ലൈംഗികമായി പീഡിപ്പിക്കുകയും ഭിക്ഷാടനത്തിന് ഉപയോഗിക്കുകയും ചെയ്ത അഞ്ഞൂറോളം അനാഥ കുട്ടികളെ പോലീസ് രക്ഷിച്ചു. മെക്‌സിക്കോയിലെ ഒരു വീട്ടില്‍ അനധികൃതമായി പാര്‍പ്പിച്ച കുട്ടികളെയാണ് രക്ഷിച്ചത്.

വളരേയേറെ ശേചനീയമായ അവസ്ഥയിലാണ് ഈ കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. പഴയികിയ ഭക്ഷണങ്ങളാണ് നല്‍കിയിരുന്നത്. എലികള്‍ക്കും പാറ്റകള്‍ക്കുമിടയില്‍ വെറും നിലത്താണ് ഇവര്‍ ഉറങ്ങിയിരുന്നത്. വിവരം കിട്ടുമ്പോള്‍ ഇത്രയും വൃത്തികെട്ട നിലയിലായിരിക്കും കുട്ടികള്‍ കഴിയുന്നതെന്ന് വിചാരിച്ചിരുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

കുട്ടികളെ പാര്‍പ്പിച്ച വീടിന്റെ ഉടമയേയും എട്ട് ജീവനക്കാരേയും ചോദ്യം ചെയ്യാന്‍ പോലീസ് കസറ്റിഡയിലെടുത്തിട്ടുണ്ട്. മാസങ്ങളായി കുട്ടികളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഈ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിന് ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 278 ആണ്‍കുട്ടികളെയും 173 പെണ്‍കുട്ടികളെയുമാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. മാമാ റോസയുടെ വീട് എന്നറിയപ്പെടുന്ന ഈ സ്ഥാപനം കഴിഞ്ഞ നാല്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്.

കുട്ടികളില്‍ രണ്ടു പേര്‍ ഇതേ വീട്ടില്‍ വളര്‍ന്ന ഒരു സ്ത്രീയുടേതാണ്. മുപ്പത്തൊന്നാം വയസ്സില്‍ ഈ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ തന്റെ കുട്ടികളെ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു.

Leave a comment