പ്രസവിക്കാന്‍ കിടക്കയ്ക്ക് ഗര്‍ഭിണിയോട് അശുപത്രി അധികൃതര്‍ കൈക്കൂലി ചോദിച്ചു; നിലത്ത് പ്രസവിച്ച കുഞ്ഞ് മരിച്ചു

പ്രസവിക്കാന്‍ കിടക്കയ്ക്ക് ഗര്‍ഭിണിയോട് അശുപത്രി അധികൃതര്‍ കൈക്കൂലി ചോദിച്ചു; നിലത്ത് പ്രസവിച്ച കുഞ്ഞ് മരിച്ചു


 

image


 

ഭരത്ത്പൂര്‍: രാജസ്ഥാനിലെ ഭരത്ത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 500 രൂപയാണ് ഭരത്പൂരിലെ ആശുപത്രി അധികൃതര്‍ ഗര്‍ഭിണിയോട് കൈക്കൂലി ചോദിച്ചത്. എന്നാല്‍ കൈയ്യില്‍ പണമില്ലാത്തതിനാല്‍ ഇവര്‍ ആശുപത്രി തറയില്‍ പ്രസവിച്ചു. എന്നാല്‍ നവജാത ശിശുവിന്റെ തല ആശുപത്രി തറയില്‍ ഇടിച്ച് കുട്ടി തല്‍ക്ഷണം മരിച്ചു.


ഇതോടെ ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. ആശുപത്രി അധികൃതര്‍ ശിശുവിന്റെ ശരീരം പോലും നോക്കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഈ ആശുപത്രിക്കെതിരെ മുന്‍പും വലിയ അഴിമതി -കൈക്കുലി ആരോപണങ്ങള്‍ ഉയര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. എന്തായാലും നാട്ടുകാര്‍ ആശുപത്രിക്കെതിരെ കല്ലേറ് നടത്തി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ആശുപത്രിക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കും എന്നാണ് ജില്ലാ സുപ്രണ്ട് പറയുന്നത്. 


 

Leave a comment