പീഡിപ്പിക്കപ്പെട്ടെന്ന് ബോളിവുഡ് താരം കല്‍കി കോച് ലിന്‍.

കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ബോളിവുഡ് താരം കല്‍കി കോച് ലിന്‍.


Bollywood-actress-Kalki-Koechlin-arrives-at-the-green-carpet-to-attend-the-premiere-of-her-new-movie-Shanghai-during-the-International-Indian-Film-Academy-IIFA-awards-event-in-Singapore-on

പീഡിപ്പിക്കപ്പെട്ടെന്ന് ബോളിവുഡ് താരം കല്‍കി കോച് ലിന്‍.


മുംബൈ: മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ബോളിവുഡ് നടി കല്‍കി കോച് ലിന്‍. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് ദേവ് ഡി, യേ ജവാനി ഹേ ദിവാനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയുടെ വെളിപ്പെടുത്തല്‍.

അക്കാര്യം പുറത്തു പറയാന്‍ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് ഇതുവരെ പറയാതിരുന്നതെന്ന് കല്‍കി പറഞ്ഞു. ‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദിവസത്തേക്കുള്ള തലക്കെട്ടല്ല. നീണ്ട കാലം ഞാന്‍ കഴിഞ്ഞുപോന്ന യാഥാര്‍ത്ഥ്യമാണ് അത്. നിരവധി സ്ത്രീകള്‍ ഇത്തരം അവസ്ഥകളിലൂടെയാണ് കടന്നുപോവുന്നത്. അടുത്ത സുഹൃത്തുക്കളടക്കം, ഞാനറിയുന്ന നിരവധി പേര്‍ കുട്ടിക്കാലത്ത് പല തരം ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്’-കല്‍കി പറഞ്ഞു.

കുട്ടിക്കാലത്തുണ്ടാവുന്ന ലൈംഗിക പീഡനത്തെ കുറിച്ച് പറയാനുള്ള ഇടം പൊതുവേദി മാത്രമാണെണെന്ന് താന്‍ കരുതുന്നില്ലെന്ന് കല്‍കി പറഞ്ഞു. ‘ചില നേരങ്ങളില്‍ ഇക്കാര്യം തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. നിശ്ശബ്ദത ഭേദിക്കണം. നല്ല വിശ്വാസമുള്ള ആരോടെങ്കിലും അതൊക്കെ പങ്കു വെക്കണം’-സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നടി പറഞ്ഞു.

എന്നാല്‍, പൊതു വേദിയിലെ തുറന്നു പറച്ചില്‍ അത്ര എളുപ്പമല്ല എന്നും കല്‍കി പറഞ്ഞു. ‘അതില്‍ ചില അപകടങ്ങളുണ്ട്. അത് പെട്ടെന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാവും. എന്നാല്‍, ഇപ്പോഴും ഇതനുഭവിക്കുന്ന, അനുഭവിച്ചിട്ടുള്ള പലര്‍ക്കും അതിനുള്ള അവസരവും ഉണ്ടാവില്ല. അവര്‍ ജീവിതകാലം മുഴുവന്‍ അതിന്റെ ഭാരം പേറുകയും ചെയ്യും’-കല്‍കി പറയുന്നു.

ദേവ് ഡി സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം ചെയ്ത ശേഷം ഇയിടെ വിവാഹ മോചനം നേടിയിരുന്നു.


 


News Obtained From: Asianet News


 

Leave a comment