റണ്‍ വേട്ടയില്‍ കോഹ്‌ലി.

റണ്‍ വേട്ടയില്‍ കോഹ്‌ലി ബഹുദൂരം മുന്നില്‍, ബൗളിംഗില്‍ ഇംറാന്‍.


Virat-Kohli-of-India-walks-across-the-field-for-a-drink-during-the-first-international-one-day-cricket-match-between-New-Zealand-and-India-in-Napier


ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ലോകകപ്പ് നഷ്ടമായെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസമായി വിരാട് കോഹ്‌ലിയുടെ നേട്ടം. ടൂര്‍ണ്ണമെന്റില്‍ മാന്‍ ഓഫ് ദി സീരിയസ് ആയതിനു പുറമെ റണ്‍ വേട്ടയിലും കോഹ്‌ലി തന്നെയാണ് നമ്പര്‍ വണ്‍.

അതെസമയം ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇംറാന്‍ താഹിറാണ്.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് വിരാട് കോഹ്‌ലി നേടിയത് 319 റണ്‍സാണ്. 106.33 എന്ന കൂറ്റന്‍ ബാറ്റിംഗ് ആവറേജാണ് ടൂര്‍ണ്ണമെന്റില്‍ കോഹ്‌ലിക്കുളളത്. ഫൈനലില്‍ നേടിയ 77 റണ്‍സാണ് മികച്ച സ്‌കോര്‍. ടൂര്‍ണ്ണമെന്റില്‍ മൊത്തം നാല് അര്‍ധ സെഞ്ച്വറിയും അടിച്ചു കൂട്ടി. 24 ഫോറും പത്ത് സിക്‌സുമാണ് കോഹ്‌ലി ടൂര്‍ണ്ണമെന്റില്‍ നേടിയത്.

രണ്ടും മൂന്നും സ്ഥാനത്ത് ഹോളണ്ട് താരങ്ങളാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 231 റണ്‍സ് നേടിയ കൂപ്പറും അത്രയും മത്സരങ്ങളില്‍ നിന്നും തന്നെ 224 റണ്‍സ് നേടിയ മെബര്‍ഗുമാണ് ഇവര്‍. നാലാം സ്ഥാനം ഇന്ത്യയുടെ രോഹിത് ശര്‍മ്മക്കാണ്. ആറ് മത്സരങ്ങളില്‍ നിന്ന് 200 റണ്‍സാണ് ശര്‍മ്മ നേടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 187 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയുടെ ഡുമിനിയാണ് അഞ്ചാം സ്ഥാനത്ത്.

വിക്കറ്റ് വേട്ടയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിറാണ് മുമ്പില്‍. 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് താഹിറിന്റെ മികച്ച ബൗളിംഗ്. എഴ് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ ഹോളണ്ടിന്റെ മാ ജാമിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് നേടിയ വിന്‍ഡീസ് താരം ബദ്രീയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 11 വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും 10 വിക്കറ്റ് വീഴ്ത്തിയ മിശ്രയുമാണ് നാലും അഞ്ചും സ്ഥാനത്തെത്തി.


News Obtained From: India Vision News


 

Leave a comment