സിബിഐ കുറ്റപത്രം

ദേവയാനിക്കെതിരെ സിബിഐ കുറ്റപത്രം.


M_Id_448447_devyani_khobragade


മുംബൈ :ആദര്‍ശ് ഫഌറ്റ് കുംഭകോണക്കേസില്‍ വിവാദ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡേക്കെതിരെ സിബിഐ ഉടന്‍ കുറ്റപ്പത്രം സമര്‍പ്പിക്കും. ദേവയാനി ഖോബ്രഗഡെയും പിതാവും മുന്‍ ഐഎഎസ് ഉദ്യാഗസ്ഥനുമായ ഉത്തം ഖോബ്രഗഡെയും തെറ്റായ സത്യവാങ്മൂലം നല്‍കി ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലെ ഫഌറ്റ് തരപ്പെടുത്തുകയായിരുന്നു എന്നാണ് സിബിഐ കേസ്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ദേവയാനി വസ്തു വാങ്ങിയതിനെ കുറിച്ചും സിബിഐ അന്വേഷണം നടത്തും.

ആദര്‍ശ് കുംഭകോണം അന്വേഷിച്ച പ്രത്യേക സിബിഐ സംഘമാണ് ദേവയാനി ഖോബ്രഗഡെക്കെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി പ്രതിരോധ മന്ത്രാലയം നിര്‍മിച്ചതായിരുന്നു മുംബൈയിലെ ആദര്‍ശ് ഫ്‌ളാറ്റുകള്‍. ആദര്‍ശ് കുംഭകോണം അന്വേഷിച്ച ജുഡിഷ്യല്‍ കമ്മിഷന് മുമ്പാകെ ദേവയാനി തെറ്റായ മൊഴി നല്‍കിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

വീട്ടുജോലിക്കാരിയുടെ വിസാ രേഖകളില്‍ കൃത്രിമം കാണിച്ചതിന് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായ ദേവയാനി ഖോബ്രഗഡെയെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു.


News Obtained From: Reporter


 

Leave a comment