രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍.

പ്രചാരണ പരിപാടികള്‍ക്കായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍


rahul-gandhi


കാസര്‍കോട്: സംസ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികള്‍ക്കായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തും. കാസര്‍കോട് ടി സിദ്ദിഖിന്റെ പ്രചാരണ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.

രാവിലെ മംഗലാപുരത്ത് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കാസര്‍കോട്ട് ഗവണ്‍മെന്റ് കോളേജിലെത്തുന്ന രാഹുല്‍ ഗാന്ധി 11 മണിക്ക് കാസര്‍കോട്ട് നഗരസഭാ സ്റ്റേഡിയത്തിലാണ് സംസാരിക്കുക. ഇടുക്കി, ആറ്റിങ്ങല്‍, മണ്ഡലത്തിലാണ് രാഹുലിന്റെ പിന്നീടുള്ള പര്യടനം.

എസ് പി ജിയുടെ നേതൃത്വത്തിലാണ് രാഹുലിന് വേണ്ടിയുളള സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. എഡിജിപ് ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ 450 പോലീസുകാരെയും സുരക്ഷാ ചുമതലക്കായി നിയോഗിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് കാസര്‍കോട് നഗസഭ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുക. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് തുറന്ന വാഹനങ്ങളോ, കുടിവെള്ളം നിറച്ച കുപ്പികളോ അനുവദിക്കില്ലെന്നും പരിശോധനകള്‍ക്ക് ശേഷം മാത്രമേ ആളുകളെ സ്‌റ്റേഡിയത്തിലേക്ക് കടത്തി വീടൂ എന്ന് എസ് പിജി അറിയിച്ചു. ഹെലികോപ്റ്ററിന്‍െ പരീക്ഷണ പറക്കലും മോക് ഡ്രില്ലും ഇന്നലെ നടത്തിയിരുന്നു.


News Obtained From: India Vision News


 

Leave a comment