യുവതിയുടെ ഭര്‍ത്താവ് മോഡിക്കെതിരെ വാരണാസിയില്‍ പ്രചാരണത്തിന്

മോഡിയുടെ ഓഫീസില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മോഡിക്കെതിരെ വാരണാസിയില്‍ പ്രചാരണത്തിന്


Modi1


ഗുജറാത്ത്‌ സര്‍ക്കാരിന്റെയും പോലീസിന്റെയും പീഡനം കാരണം ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ഓഫീസില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആര്‍ക്കിടെക്റ്റ് ആയ ഭര്‍ത്താവ് ജനങ്ങളുടെ മനസ്സ് മാറ്റുവാന്‍ വാരാണസിയില്‍ മോഡിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുന്നു.

ഗുജറാത്ത്‌ സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും നീതി ലഭിക്കുന്നതിനു പകരം തങ്ങള്‍ക്ക് പീഡനം മാത്രമാണ് ലഭിച്ചതെന്നും അതാണ്‌ തന്റെ ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും മോഡിയുടെ ഗാന്ധിനഗര്‍ ഓഫീസിലാണ് അവര്‍ ജീവിതം അവസാനിപ്പിച്ചതെന്നും കല്‍പേഷ് പട്ടേല്‍ എന്ന യുവാവ്‌ വ്യക്തമാക്കുന്നു. ഗുജറാത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിച്ചാണ് താനേ മോഡിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുന്നതെന്ന് കല്‍പേഷ് പറയുന്നു.

അത് കൊണ്ട് തന്നെ രാജ്യത്തെ വോട്ടര്‍മാരോട് അനര്‍ത്ഥം സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞ് അവരെ താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും കല്‍പേഷ് അറിയിച്ചു. അടുത്ത ഏതാനും ദിനങ്ങള്‍ താന്‍ വാരാണസിയില്‍ പ്രചാരണത്തിന് ഇറങ്ങും. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ താമസിക്കുന്ന കല്‍പേഷും ഭാര്യയും ഭാര്യയുടെ ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു.

അതിനെ കുറിച്ച് പരാതി പറയുവാന്‍ പോലിസ് സ്റ്റേഷനില്‍ എത്തിയ അവരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യുന്നതിന് പകരം ലോക്കപ്പില്‍ അടച്ചു പീഡിപ്പിക്കുകയായിരുന്നു എന്നാണ് കല്‍പേഷിന്റെ പരാതി. 2011 മുതല്‍ തന്നെ ഇതിനെ കുറിച്ച് പരാതിപ്പെട്ടു കൊണ്ട് ഗുജറാത്ത്‌ മുഖ്യന്റെ ഓഫീസിലേക്ക് കത്തയക്കുന്നു. കൂടാതെ ഗുജറാത്ത്‌ സര്‍ക്കാരിന്റെ ജനത ദര്‍ബാറിലും പങ്കെടുത്തു കൊണ്ട് താന്‍ പോലീസിനെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് കല്‍പേഷ് പറഞ്ഞു.

തുടര്‍ന്ന് താനീ പ്രശ്നം കോടതിയില്‍ എത്തിച്ചതോടെ ഗുജറാത്ത്‌ പോലീസ് തന്നെ പീഡിപ്പിക്കാന്‍ ആരംഭിച്ചെന്നു കല്‍പേഷ് പറയുന്നു. തുടര്‍ന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന യഥാനയില്‍ മനം നൊന്ത് മോഡിയുടെ ഓഫീസ്സില്‍ പോയി യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 2012 ഏപ്രില്‍ 28 നാണ് ഈ ദാരുണ സംഭവം നടന്നത്.

എന്നാല്‍ ബിജെപി ഗുജറാത്ത്‌ ഘടകം ഈ ആരോപണങ്ങളെ എല്ലാം നിഷേധിക്കുകയാണ്. ഇങ്ങനെ മോഡിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുവാന്‍ ഇയാളുടെ ഉദ്ദേശശുദ്ധിയെര്‍ ആണ് ബിജെപി ചോദ്യം ചെയ്യുന്നത്. ഏതോ അജ്ഞാത ശക്തിയാണ് കല്‍പേഷിനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. മെഹ്സാന ജില്ലയില്‍ താമസിക്കുന്ന കല്‍പേഷ് വാരാണസിയില്‍ വന്നു പത്ര സമ്മേളനം നടത്തിയതിനെയും ബിജെപി സംശയത്തോടെ വീക്ഷിക്കുന്നു. അന്വേഷിക്കുമ്പോള്‍ അതും അന്വേഷിക്കണം എന്നാണ് ബിജെപി പറയുന്നത്.


 

Leave a comment