ഗതിതിരിച്ചു വിട്ടത് തന്നെയെന്ന് മലേഷ്യ.

കാണാതായ വിമാനം ഗതിതിരിച്ചു വിട്ടത് തന്നെയെന്ന് മലേഷ്യ


malaysia airlines_1


 

ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ ബോയിങ് വിമാനം ആരോ ബോധപൂര്‍വ്വം വഴിതിരിച്ചുവിട്ടതു തന്നെയാണെന്ന് മലേഷ്യ. വിമാനത്തിലുള്ള ആരുടെയോ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണ് നിശ്ചിത വഴിയില്‍ നിന്നും ഗതിമാറി വിമാനം സഞ്ചരിച്ചതെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷമുദ്ദീന്‍ ഹുസൈന്‍ വ്യക്തമാക്കി.  മലേഷ്യയില്‍ നിന്നും ചൈനയിലേക്ക് യാത്രതിരിച്ച വിമാനം ഗതിമാറി സഞ്ചരിച്ച ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് മലേഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം വിമാനത്തിന്‍റെ അവശിഷ്ടങ്ങളെന്ന സൂചന നല്‍കുന്ന വസ്തുക്കളുടെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആസ്ട്രേലിയയില്‍ നടക്കുന്ന പരിശോധനയില്‍ ഇതുവരെയായും ഗുണകരായ ഒരു സൂചനയും ഉള്‍തിരിഞ്ഞിട്ടില്ല.  തെരച്ചില്‍ കൂടുതല്‍ കാലം നീണ്ടുനിന്നേക്കാമെന്ന് ആസ്ട്രേലിയ ഇന്നലെ മുന്നറിയിപ്പു നല്‍കിയിരുന്നു. തെരച്ചിലില്‍ ബ്രിട്ടന്‍റെ അന്തര്‍വാഹിനിയും അണിചേര്‍ന്നിട്ടുണ്ട്.


 

News Obtained From: Media One TV


 

Leave a comment