കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചാനലുകള്‍ ഓഫ് ചെയ്യും.

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് ആറു മുതല്‍ ഏഴുവരെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചാനലുകള്‍ ഓഫ് ചെയ്യും


tv_static_2


തിരുവനന്തപുരം: കേബിള്‍ ടി.വി. ശൃംഖലകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഒരു മണിക്കൂര്‍ ചാനലുകള്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കും. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസ്സേസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കേബിള്‍ ടിവി ശൃംഖലകള്‍ക്കായി വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള വാടക 98 ല്‍ ഒരു പോസ്റ്റിന് 17 രൂപയായാണ് നിശ്ചയിച്ചിരുന്നത്.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡ് ഇതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. 2003 ല്‍ നിരക്ക് 108 രൂപയായും 2012 ല്‍ 311 രൂപയായും വര്‍ദ്ധിപ്പിച്ചു. ഒപ്പം ഓരോ വര്‍ഷവും 12 ശതമാനം നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അമിതമായ ഈ നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അസ്സോസിയേഷന്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവക്ക് നിരവധി നിവേദനങ്ങള്‍ നല്‍കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അനുകൂലമായി തീരുമാനമൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്ന് സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഒരു മണിക്കൂര്‍ ചാനലുകള്‍ ഓഫ് ചെയ്യുന്നത്.

സംസ്ഥാനത്തൊട്ടാകെയുള്ള 2800 ഓളം ഓപ്പറേറ്റര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഈ സമരം കൊണ്ടു ഫലമുണ്ടായില്ലെങ്കില്‍ ഏപ്രില്‍ അവസാന ആഴ്ച മുതല്‍ കേബിള്‍ ടിവി അസ്സോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. 20 മുതല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രചരണ ജാഥകളും പൊതുയോഗങ്ങളും നടത്താനും തീരുമാനിച്ചിട്ടുണ്ട്.


 

News Obtained From: Asianet News


 

Leave a comment