കര്‍ശന താക്കീതുമായി കെ.സി.ബി.സി

ബാര്‍ലൈസന്‍സ്‌: സര്‍ക്കാരിന്‌ കര്‍ശന താക്കീതുമായി കെ.സി.ബി.സി


kcbc_logo

സര്‍ക്കാരിന്‌ കര്‍ശന താക്കീതുമായി കെ.സി.ബി.സി


തിരുവനന്തപുരം: നിലവാരമില്ലാത്ത 418 ഹോട്ടലുകള്‍ക്ക്‌ ബാര്‍ലൈസന്‍സ്‌ നല്‍കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ കര്‍ശന താക്കീതുമായി കെ.സി.ബി.സി രംഗത്ത്‌. ബാറുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ കെ.സി.ബി.സി സര്‍ക്കാരിന്‌ എതിരായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ മദ്യവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി ഫാദര്‍.ടി.ജെ ആന്റണി ഇന്ത്യാവിഷനോട്‌ പറഞ്ഞു.

നിലവാരമില്ലാത്തതെന്ന്‌ സി.എ.ജി കണ്ടെത്തിയ 418 ഹോട്ടലുകള്‍ക്ക്‌ ബാര്‍ലൈസന്‍സ്‌ നല്‍കുന്നതിനെതിരെയാണ്‌ കെ.സി.ബി.സി ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്‌. ബാര്‍ലൈസന്‍സ്‌ നല്‍കുന്നതില്‍ ചില സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ അമിത താല്‍പര്യമുണ്ടെന്നും, ഒരു കാരണവശാലും ബാര്‍ലൈസന്‍സ്‌ പുതുക്കിനല്‍കരുതെന്നുമാണ്‌ കെ.സി.ബി.സിയുടെ നിലപാട്‌. മന്ത്രിസഭായോഗത്തില്‍ ലൈസന്‍സ്‌ പുതുക്കാന്‍ അനുമതി നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സര്‍ക്കാരിനെതിരായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഫാദര്‍.ടി.ജെ ആന്റണി പറഞ്ഞു.

ഈ വിഷയമുന്നയിച്ച്‌ മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ്‌ എന്നിവരടക്കമുള്ളവര്‍ക്ക്‌ സമിതി ചെയര്‍മാന്‍ ബിഷപ്പ്‌ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ കത്തും നല്‍കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പിനിടെ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ ക്രൈസ്‌തവസഭാ നേതൃത്വം സ്വീകരിക്കുന്ന ഈ നിലപാട്‌ സര്‍ക്കാരിന്‌ പുതിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.


News Obtained From: India Vision News


 

Leave a comment