നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു


 

Stop-Rape


 

കണ്ണൂര്‍: മാതാപിതാക്കള്‍ക്കൊപ്പം കട വരാന്തയില്‍ ഉറങ്ങുകയായിരുന്ന നാടോടി പെണ്‍കുട്ടിയെ എടുത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍, കണ്ണൂര്‍ ആയിക്കരയിലെ സന്തോഷ് എന്ന മല്‍സ്യ തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു.

നഗരത്തിലെ കട വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു അഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടി. ഒപ്പം മാതാപിതാക്കളുമുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. ഉടന്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം തന്നെ സന്തോഷും ഉണ്ടായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസ് എത്തി സന്തോഷിനെ അറസ്റ്റ് ചെയ്തു.

കുട്ടിയെ എടുത്തു കൊണ്ടുപോയി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. സന്തോഷ് മാത്രമാണ് പീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുറച്ചു കാലമായി ആയിക്കരയില്‍ കഴിയുകയാണ്.

പെണ്‍കുട്ടിയെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് അടിയന്തിര ചികില്‍സ നല്‍കി. കുട്ടിയ്ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍,ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാതായി പരിശോധനയില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.



 

Leave a comment