കേരള പോലിസ് @ വാട്ട്‌സ് ആപ്പ്.

Kerala_Police_Logo1


 

ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്താന്‍ വാട്ട്‌സ്ആപ്പില്‍ കേരള പോലീസ്. ഏപ്രില്‍ അഞ്ചുമുതല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങളും മറ്റും റേഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ‘വാട്ട്‌സ്ആപ്പ്’ വഴി എത്തിക്കാം. അപകടങ്ങള്‍, അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഏതെങ്കിലും പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയാണ് അയയ്ക്കാനാകുന്നത്.

തിരുവനന്തുപുരം സിറ്റി പോലീസ് കമ്മിഷണര്‍( 9497996991),

തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ (9497996988),

തിരുവനന്തപുരം റൂറല്‍ എസ്.പി (9497996985),

കൊല്ലം കമ്മീഷണര്‍ (9497996984),

കൊല്ലം റൂറല്‍ എസ്.പി (9497996908),

പത്തനംതിട്ട എസ്. പി (9497996983)

എന്നിവരുടെ ഫോണ്‍നമ്പരിലേക്കാണ് വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ കൈമാറേണ്ടതെന്ന് റേഞ്ച് ഐ. ജി. മനോജ് എബ്രഹാം അറിയിച്ചു.

Leave a comment