ആള്‍ക്കൂട്ടത്തെ ഭയക്കാതെ ജയപ്രദ.

ആള്‍ക്കൂട്ടത്തെ ഭയക്കാതെ ജയപ്രദ…


image


 

ദില്ലി: തെരഞ്ഞെടുപ്പ് രംഗത്തുള്ള നടിമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആള്‍ക്കൂട്ടമാണ്. പ്രചാരണത്തിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന കയ്പ്പുറ്റ അനുഭവങ്ങള്‍ തന്നെ കാരണം. നഗ്മയെ പോലുള്ള നടിമാര്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടിയാണ് ഈ വെല്ലുവിളി നേരിടുന്നത്. എന്നാല്‍, അവരില്‍നിന്ന് വ്യത്യസ്തയാണ് നടി ജയപ്രദ. മൂന്നാം തവണ പോര്‍ക്കളത്തിലിറങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തെ നേരിടാന്‍ ഈ നടി പഠിച്ചു കഴിഞ്ഞു.

ആള്‍ക്കൂട്ടത്തിലിറങ്ങാന്‍ ഇപ്പോള്‍ ജയപ്രദയ്ക്ക് പേടിയില്ല. ഉത്തര്‍പ്രദേശിലെ ശീലങ്ങള്‍ ഈ തെന്നിന്ത്യന്‍ നടി പഠിച്ചു കഴിഞ്ഞു. ആളുകള്‍ അലോസരപ്പെടുത്തുമ്പോഴും നല്ല രാഷ്ടിയ നേതാവിനെ പോലെ അതു കൈകാരയം ചെയ്യുകയാണ് ജയപ്രദ ഇപ്പോള്‍.

പാര്‍ട്ടിയും മണ്ഡലവും മാറിയെങ്കിലും ആത്മവിശ്വാസത്തോടെയാണ് ജയപ്രദ ഇത്തവണ ഉത്തര്‍പ്രദേശില്‍ പ്രചരണ രംഗത്തുള്ളത്. വര്‍ഗ്ഗീയതയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജയപ്രദ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രണയം പോലെ മലയാളത്തില്‍ നല്ല സിനിമകള്‍ ഇനിയും കിട്ടണമെന്നാണ് ആഗ്രഹമെന്നും ജയപ്രദ പറഞ്ഞു.

പ്രണയത്തിലെ ഗ്രേസിനെ പോലെ തോല്ക്കാന്‍ മനസ്സില്ല ജയപ്രദയ്ക്ക്. രാഷ്ടീയത്തോടുള്ള പ്രേമത്തിന് ഒന്നും തടസ്സമല്ല. രാംപൂരില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി രണ്ടു തവണ ജയിച്ചു ജയപ്രദ. ഇത്തവണ ജയപ്രദ ബിജ്നോറിലേക്ക് മാറി. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിന്റെ സ്ഥാനാര്‍ത്ഥിയാണ് ഇക്കുറി ജയപ്രദ.

Leave a comment