എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്.

imageകാസര്‍കോട്: നഗരപ്രാന്തത്തിലെ കൂട് ലൂ പ്രദേശത്ത് എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ പൊലീസ് കേസ് എടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് അധ്യാപകനെതിരെ പോലീസില്‍ പരാതിപ്പെട്ടത്. എല്‍.പി സ്കൂള്‍ സ്കൂള്‍ അധ്യാപകനായ ബാലമുരളിക്കെതിരെയാണ് പരാതി. ഇയാള്‍ ഒളിവിലാണ്.

നാല് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഉദയകുമാറിന്റെ പരാതിയില്‍ പറയുന്നത്. പീഡനവിവരം കുട്ടികള്‍ രക്ഷിതാക്കളോട് പറയുകയും തുടര്‍ന്ന് കുട്ടിക്കള്‍ക്കായി കൌണ്‍സിലിങ്ങ് നടത്തുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ടൌണ്‍ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സ്കൂള്‍ അധികൃതരില്‍ നിന്നും കുട്ടികളില്‍ നിന്നും തെളിവെടുക്കുമെന്ന് കാസര്‍കോട് ടൌണ്‍ പോലീസ് വ്യക്തമാക്കി.

Leave a comment