അഞ്ച് മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തടിച്ചുകൊല്ലാന്‍ ശ്രമിച്ചു .

Handcuffs11111111111111111-640x480

മലപ്പുറം: വളാഞ്ചേരിയില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തടിച്ചുകൊല്ലാന്‍ ശ്രമിച്ചു. കൈകാലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലത്ത് അടിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കൈകാലുകളിലെ എല്ലിന് പൊട്ടലുണ്ട്. ഭാര്യയോടുള്ള വിരോധത്തിലാണ് ഭര്‍ത്താവ് കുട്ടിയോട് ഈ ക്രൂരത കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് വടകര സ്വദേശി വല്ലഞ്ചേരി മുഹമ്മദാണ് പിഞ്ചു കുഞ്ഞിനോട് ഈ കൊടും ക്രൂരത ചെയ്തത്.പ്രസവശേഷം വളാഞ്ചേരി കാവുംപുറത്തെ വീട്ടിലായിരുന്ന ഭാര്യ ഫൌസിയ കൂടെ വരാന്‍ തയ്യാറാകാത്തതിന്റെ വിരോധത്തിലാണ് മുഹമ്മദ് കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. കുട്ടിയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചത് ഫൌസിയ തടഞ്ഞപ്പോഴാണ് നിലത്തടിച്ചത്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മുഹമ്മദിനെ കീഴ്പ്പെടുത്തി കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതു കൊണ്ടാണ് കൂടെ പോകാന്‍ വിസമ്മതിച്ചതെന്ന് ഭാര്യ ഫൌസിയ പൊലീസിനോട് പറഞ്ഞു.കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതിനും ഭാര്യയെ ഉപദ്രവിച്ചതിനും മുഹമ്മദിനെ പൊലീസ് അറസ്റ് ചെയ്തു.

 

News Obtained From: Asianet News

Leave a comment