വിവാഹ ചിലവിനായി 14 ലക്ഷത്തിന്റെ രത്നം കവര്‍ന്ന കള്ളനെ കല്ല്യാണ പന്തലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു .

image (1)പാറ്റ്ന: വിവാഹത്തിന്റെ ചിലവിനായി ട്രെയിനില്‍ നിന്നും 14 ലക്ഷം രൂപയുടെ രത്നങ്ങളും 10000 രൂപയും മോഷ്ടിച്ചയാളെ വിവാഹ പന്തലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സീതാമാര്‍ഹിയിലാണ് സംഭവം. കഴിഞ്ഞ ജനുവരി 28നാണ് സൂരത്തില്‍ വച്ച് സെക്കന്തറബാദ് രാജ്ക്കോട്ട് ട്രെയിനിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.

ഈ തുകയ്ക്ക് കല്ല്യാണത്തിനായി ഇയാള്‍ റഫ്രിജേറ്റര്‍, സോഫ കം ബെഡ്, ടിവി തുടങ്ങിയ വസ്തുക്കള്‍ വാങ്ങികൂടി. ട്രെയിനില്‍ യാത്ര ചെയ്ത നിര്‍മ്മല ബഹുമതി സിംഗ് എന്ന ഹൈദരബാദ് സ്വദേശിയുടെ 14 ലക്ഷത്തിന്റെ രത്നങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ഇവര്‍ നല്‍കിയ പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് 2 മാസമായി നടത്തിയ അന്വേഷണമാണ് ഒടുവില്‍ വരന്റെ വേഷത്തില്‍ നില്‍ക്കുകയായിരുന്ന കള്ളനെ കുടുക്കുന്നതില്‍ എത്തിയത്.

മോഷ്ടിച്ച രത്നങ്ങളുടെ ബാഗില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ട്രെയിസ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ പൊലീസ് കുടുക്കിയത്. പൊലീസിനോട് ഇയാള്‍ കറ്റം സമ്മതിച്ചിട്ടുണ്ട്.

News Obtained From: Asianet News

Leave a comment