കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം

0230 (1)കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നു വീണതായി മലേഷ്യ സ്ഥിരീകരിച്ചു. ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരണം ലഭിച്ചുവെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചതായും സ്ഥിരീകരിച്ചു. യാത്രക്കാരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് പറഞ്ഞു.

വിമാനത്തില്‍ നിന്നും കിട്ടിയ അവസാന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തകര്‍ന്ന് വീണിരിക്കുന്നത് ദക്ഷിണ ഇന്ത്യന്‍ സമുദ്രത്തിലാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമുദ്ര പ്രദേശങ്ങളില്‍ ഒരിടത്തും ലാന്‍ഡ് ചെയ്യാനുള്ള സൗകര്യമില്ല. അതിനാലാണ് വിമാനം തകര്‍ന്നത് ഇന്ത്യന്‍ സമുദ്രത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

വിമാനം കാണാതായിട്ട് പതിനാറ് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങള്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോകുന്നതിനിടയിലാണ് എംഎച്ച്370 എന്ന മലേഷ്യന്‍ വിമാനം കാണാതായത്. വിമാനം റാഞ്ചിയതാണെന്നും മറ്റുമുള്ള നിഗമനങ്ങളിലുമായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍.

News Obtained From: Reporter

Leave a comment