ഇന്ത്യന്‍ മുജാഹുദീന്‍ തലവന്‍ തെഹസീന്‍ അക്തര്‍ പിടിയില്‍

imageബിഹാര്‍: ഇന്ത്യന്‍ മുജാഹുദീന്‍ തലവന്‍ തെഹസീന്‍ അക്തറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം യാസീന്‍ ഭട്കല്‍ അറസ്റ്റിലായ ശേഷം ഇന്ത്യന്‍ മുജാഹുദീന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് തെഹ്‌സീന്‍ അക്തറാണെന്ന് പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദി സംഘടനങ്ങള്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ബിഹാറിലെ തമസ്തീപൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ പാറ്റ്നയില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടയില്‍ നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ തെഹസീന്‍ അക്തറാണെന്നാണ് പൊലീസ് പറയുന്നത്.

News Obtained From: Asianet News

Leave a comment