ആറന്മുള വിമാനത്താവളം പരിസ്ഥിതി നാശമുണ്ടാക്കും: എയര്‍പോര്‍ട്ട് അതോറിറ്റി

Aranmula-Airportകൊച്ചി: ആറന്മുള വിമാനത്താവളം പരിസ്ഥിതിനാശമുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവളത്തിനായി കുന്നുകള്‍ ഇടിച്ച് നിരത്തണമെന്നും മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും അതോറിറ്റി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ആറന്മുള വിമാനത്താവളം സംബന്ധിച്ച സാങ്കേതികകാര്യങ്ങള്‍ പഠിക്കുന്ന എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയാണ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിമാനത്താവളത്തിന് വേണ്ടി കുന്നുകള്‍ ഇടിച്ചുനിരത്തണമെന്നും മരങ്ങള്‍ മുറിച്ച് മാറ്റണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.

വിമാനത്തിനായുള്ള സാധ്യതാ പഠനം മാത്രമാണ് തങ്ങള്‍ നടത്തുന്നതെന്നും ഇതില്‍ ബലപരിശോധനാഫലം സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണിതെന്നും കോടതിയില്‍ എയര്‍പോര്‍ട്ട് അതോറിട്ടി വ്യക്തമാക്കി.

വിമാനത്താവളത്തിന് വേണ്ടി ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നും റണ്‍വേയുടെ സുഗമമായ നടത്തിപ്പിന് കൊടിമരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും നേരത്തെ കിറ്റ്‌കോ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിനെതിരെ ക്ഷേത്രം ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

News Obtained From: India Vision News

Leave a comment