മത്സരിക്കാന്‍ സീറ്റുകിട്ടാന്‍ മകളെ ഉപയോഗിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവിനെ മകളുടെ ഭര്‍ത്താവ് വെടിവച്ച് കൊന്നു.

imageഗാസിയാബാദ്: വിവാഹിതയായ മകളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കാഴ്ച വയ്ക്കാന്‍ ശ്രമിച്ച ബിജെപി നേതാവായ പിതാവിനെ മരുമകന്‍ വെടിവച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശിക ബിജെപി നേതാവ് ധര്‍മ്മവീര്‍ ചൌദരിയെയാണ് മരുമകന്‍ വെടിവെച്ച് കൊന്നത്. തന്‍റെ ഭാര്യയെ ധര്‍മ്മവീര്‍ ആറുമാസമായി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയായിരുന്നെന്ന് ഇയാള്‍ ആരോപിച്ചു.

ഉത്തര്‍പ്രദേശ് പത്രമായ പത്രികയില്‍ വന്ന വാര്‍ത്ത ഐബിഎന്‍ ആണ് വാര്‍ത്തയാക്കിയിരിക്കുന്നത്. കൊലനടത്തിയ യുവാവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ കുടുംബ പ്രശ്നങ്ങളാല്‍ ധര്‍മ്മവീര്‍ മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുകയാണെന്നും മറ്റുള്ളതെല്ലാം അദ്ദേഹത്തിന്‍റെ മരുമകന്‍റെ തെറ്റിദ്ധാരണകളാണെന്നാണ് ധര്‍മ്മവീറിന്‍റെ ബന്ധുക്കള്‍ പറയുന്നത്.

എന്തായാലും സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് ഗാസിയാബാദ് പൊലീസ്.

Leave a comment