കൊച്ചിയില്‍ ജോലിസ്ഥലത്ത് യുവതിക്ക് വെട്ടേറ്റു

imageകൊച്ചി: കൊച്ചിയില്‍ ജോലിസ്ഥലത്ത് യുവതിക്ക് വെട്ടേറ്റു. കുന്നംകുളം സ്വദേശി അമ്പിളിയ്ക്കാണ് വെട്ടേറ്റത്. കൊച്ചിയിലെ പാടിവട്ടത്തുള്ള സ്വകാര്യകടയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു യുവതി. രാവിലെ കട തുറന്ന സമയത്ത് രണ്ടു പേര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവസമയത്ത് കടയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തലയിലും കഴുത്തിലും വെട്ടേറ്റ ഇവരെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

യുവതിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമികളില്‍ ഒരാളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി പറയുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകളൊന്നും ലഭ്യമല്ല. യുവതിയുടെ മൊഴി നാളെ രേഖപ്പെടുത്തും.

News Obtained From : Asianet News

Leave a comment