ഇന്ത്യന്‍ സൈന്യത്തിന് വെടിക്കോപ്പ് ക്ഷാമം

image (1)ദില്ലി: ഇന്ത്യന്‍ സൈന്യത്തിന്‍റെ കയ്യിലുള്ള വെടിമരുന്നിന്‍റെ ശേഖരം വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ഏയര്‍ഫോഴ്സ് വിഭാഗത്തിനും, ആള്‍ട്ടറി വിഭാഗങ്ങള്‍ക്കുമാണ് പ്രശ്നം അനുഭവപ്പെടുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഒരു ശക്തമായ യുദ്ധത്തില്‍ 20 ദിവസം ഉപയോഗിക്കാനുള്ള വെടിമരുന്നു ശേഖരണം മാത്രമേ സൈന്യത്തിന് കയ്യില്‍ ഉള്ളുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ഗ്ഗരേഖ പ്രകാരം യുദ്ധത്തിനായി സൈന്യത്തിന്‍റെ ശേഷിയില്‍ തുടര്‍ച്ചയായി 40 ദിവസത്തെ യുദ്ധത്തിനുള്ള വെടിക്കോപ്പ് വേണം എന്നാണ് പറയുന്നത്. ഇതിന്‍റെ പകുതി മാത്രമാണ് സൈന്യത്തിന്‍റെ കയ്യില്‍ ഉള്ളു. എന്നാല്‍ പുതിയ ബഡ്ജറ്റ് വിഹിതം ലഭിക്കുന്നതോടെ ഈ പ്രശ്നം മറികടക്കുവാന്‍ സാധിക്കും എന്നാണ് കരസേന മേധാവി ബിക്രംസിങ് പറയുന്നത്.

പുതിയ ബഡ്ജറ്റ് വിഹിതം ലഭിച്ചാലും 2019നോട് അടുത്തായിരിക്കും ഇന്ത്യയ്ക്ക് യുദ്ധകാലത്ത് അല്ലാത്ത വെടിക്കോപ്പ് ശേഖരം ഉണ്ടാക്കുവാന്‍ കഴിയു എന്നും വിദഗ്ധര്‍ പറയുന്നു. 19,250 കോടി രൂപയാണ് സര്‍ക്കാര്‍ സൈന്യത്തിന്‍റെ പുതിയ വെടിക്കോപ്പ് ശേഖരണ പദ്ധതിക്ക് മുടക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ അടുത്തതായി വരുന്ന സര്‍ക്കാറും പിന്തുണക്കേണ്ടിയിരിക്കുന്നു.

News Obtained From : Asianet News

Leave a comment