അലങ്കാര ചെടി എന്ന പേരില്‍ നഗര മധ്യത്തില്‍ വളര്‍ത്തിയത് കഞ്ചാവ്; പുലിവാല്‍ പിടിച്ച് നഗരസഭ അധികൃതര്‍ .

imageജയ്പ്പൂര്‍: നഗരത്തിന് നടുക്ക് കഞ്ചാവ് വളരുന്നു, സംഭവം നടക്കുന്ന ഇന്ത്യയിലെ ഒരു നഗരത്തില്‍ തന്നെ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. നഗരത്തിന് മോടി വര്‍ദ്ധിപ്പിക്കാന്‍ വച്ചുപിടിപ്പിച്ച ചെടികള്‍ക്കിടയിലാണ് കഞ്ചാവും വളര്‍ന്നത്. ഹിന്ദി പത്രമായ ദൈനിക്ക് ഭാസ്കറാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

നഗരത്തിന്‍റെ ഭാഗങ്ങളായ ജെഎല്‍എന്‍, സരാസ് ഡയറി ഓഫീസ് എന്നിവിടങ്ങളിലാണ് കഞ്ചാവ് ചെടികള്‍ വച്ചിരിക്കുന്നത്. എന്നാല്‍ ഇത് സാധാരണ കഞ്ചാവ് അല്ലെന്നും ഇത് അലങ്കാര ചെടികള്‍ ആണെന്നുമാണ് ചെടികള്‍ വച്ചുപിടിപ്പിച്ച ജയ്പ്പൂര്‍ വികസന അതോററ്ററി പറയുന്നത്.

എന്നാല്‍ സസ്യ ശാസ്ത്ര വിദഗ്ധര്‍ ഇത് കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നു കാരണം അലങ്കാരത്തിന് വയ്ക്കുന്ന കഞ്ചാവിന്‍റെ വര്‍ഗ്ഗത്തിലെ ചെടി 1.5 അടി മാത്രമേ വളരു. എന്നാല്‍ ജെഡിഎ വളര്‍ത്തുന്ന ചെടികള്‍ ഇതിനകം 3-4 അടി വളര്‍ന്നു കഴിഞ്ഞു.

അതേ സമയം വിദഗ്ധരുടെ അഭിപ്രായം മാനിച്ച് ഈ കാര്യം ഗൌരവമായി പരിഗണിക്കുമെന്നാണ് ജയ്പ്പൂര്‍ നഗരസഭ അധികൃതര്‍ പറയുന്നത്.

Leave a comment