കേരളം മാംസ വില്‍പനകരുടെ പിടിയിലോ ?

Picture1സാംസ്കാരിക കേരളത്തില്‍, ഓണ്‍ലൈന്‍ മാംസവ്യാപാര ശൃംഖല തഴച്ചുവളരുകയാണോ ??

സാംസ്കാരിക കേരളത്തില്‍, ഓണ്‍ലൈന്‍ മാംസവ്യാപാര ശൃംഖല തഴച്ചുവളരുകയാണോ ??

ഉത്തരേന്ത്യന്‍ ലോബികള്‍ കേരളത്തിന്റെ മണ്ണ്, കഞ്ചാവിനും, കറുപ്പിനും, മദ്യത്തിനും, മദിരാക്ഷിക്കും തഴച്ചുവളരാന്‍ വളക്കൂറുള്ള മണ്ണാണെന്ന് കാലങ്ങള്‍ക്ക് മുന്‍പേ മനസിലാക്കിയിരുന്നു. അതിന്‍റെ പ്രത്യക്ഷമായ തെളിവാണ് ഈ പരസ്യമായ ഓണ്‍ലൈന്‍ സെക്സ് വ്യാപാരം.

ഏറ്റവുമധികം എസ്കോര്‍ട്ട് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നതു കൊച്ചിയിലാണ്. മെട്രോ നഗരം ഇരുട്ടിലേക്ക് മറയുമ്പോള്‍ പലര്‍ക്കും രാവുകള്‍ പകലുകളാവുകയാണ്. ചോരയും നീരും പച്ചമാംസവും, തന്‍റെ നിസ്സഹായാവസ്ഥ കൊണ്ടോ, അല്ലെങ്കില്‍ ആര്‍ഭാടജീവിതത്തിന് വേണ്ടിയോ, ആവശ്യമായ കുറച്ച് പച്ചനോട്ടുകള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നു. രാവുകള്‍ക്ക്‌ വിലപറയാന്‍ ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ധാരാളം. അവരുടെ കമ്മീഷന്‍ തുക കഴിഞ്ഞാലും നല്ലൊരു തുക കയ്യിലെത്തുമെന്നതാണ് ഇവരെ ഈ തൊഴിലിലേക്ക് എത്തിക്കുന്ന പ്രധാന വസ്തുത.

ആര്‍ഭാടജീവിതത്തിന് പണം തികയാതെ വരുന്ന കോളേജ് ,സ്കൂള്‍ വിദ്യാര്‍ത്ഥിനികളും, തന്‍റെ രാത്രികള്‍ക്ക് വിലനിശ്ചയിക്കുന്ന കൌമാരപ്രായക്കാര്‍ മുതല്‍, അരപ്പട്ടിണിയും മുഴുപ്പട്ടിണിയും മൂലം, ഗതികെടുന്ന ഒരുനേരത്തെ വയറുനിറക്കാന്‍ പാടുപെടുന്ന പാവപ്പെട്ടവര്‍ വരെ ഇക്കൂട്ടരിലുണ്ട്. മധ്യവര്‍ത്തികളായി തൊഴില്‍ രഹിതരായ വീട്ടമ്മമാരും, അറിയാതെ വന്നു പെട്ടുപോകുന്ന ചെറുപ്പക്കാരികളും ഇക്കൂട്ടത്തില്‍ പെടുന്നു.

Leave a comment