ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

image (1)ദില്ലി: പാക്കിസ്ഥാന്‍ തീവ്രവാദി വക്കാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദ്ദിന്‍ പ്രവര്‍ത്തകര്‍ പിടിയിലായി. രാജസ്ഥാന്‍ പൊലീസും ദില്ലി പൊലീസും ചേര്‍ന്ന പ്രത്യക സംഘമാണ് ഇവരെ പിടികൂടിയത്.

മൂന്നു പേര്‍ ജയ്പുരിലും ഒരാള്‍ ജോദ്പൂരിലുമാണ് പിടിയിലായത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ആക്രമണ പരമ്പര നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍നിന്നു സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള യാസില്‍ ഭട്കലിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ വക്കാസ്.

Leave a comment