തെരഞ്ഞെടുപ്പും ആം ആദ്മി പാര്‍ട്ടിയുമടക്കമുള്ള വിഷയങ്ങളുമായി മോഹന്‍ലാലിന്റെ ബ്ലോഗ്

imageതിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ത്ഥികളോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ ബ്ലോഗ് ഇത്തവണ ചര്‍ച്ച ചെയ്യുന്നത് അത്തരം കാര്യങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ജനത എന്ന നിലയില്‍ അതു നമുക്ക് തരുന്ന സാധ്യതകളും വിശകലനം ചെയ്ത ശേഷം ക്രിയാത്മകമായി രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് യുവതലമുറയോട് ആഹ്വാനം ചെയ്യുകയാണ് ബ്ലോഗ് പോസ്റ്റിലൂടെ താരം.

യുവതലമുറയുടെ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ് ലാലിന്റെ പുതിയ പോസ്റ്റ്. പാഴ് വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടുകയും അത് കഴിഞ്ഞ് അവ മറക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരോട് എങ്ങനെ നിങ്ങളീ വാഗ്ദാനം നടപ്പാക്കുമെന്ന് ചോദിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. ആ ചോദ്യം ഒരു തവണ ഉയര്‍ന്നു കഴിഞ്ഞാല്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ജനവഞ്ചന അസാധ്യമാണെന്നും അദ്ദേഹം പറയുന്നു.

നിഷേധ വോട്ടിന്റെ സാധ്യതയെയും ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയ മാറ്റങ്ങളെയും പരാമര്‍ശിക്കുന്ന ലാല്‍ പുതിയ രാഷ്ട്രീയ ബോധം വളര്‍ന്നു വരുമെന്ന പ്രതീക്ഷയിലാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ലാലിന്റെ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്:
ഡല്‍ഹിയില്‍ ഒരു മനുഷ്യനും ഒരു സംഘവും ചേര്‍ന്ന് നടത്തിയ അട്ടിമറിയുണ്ടാക്കിയ പുതിയ രാഷ്ട്രീയ ബോധം ഉണ്ട്. ആ സംഘം ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നത് വലിയ ചര്‍ച്ച വേണ്ട വിഷയമാണ്. എന്നാല്‍, ആ മൂവ്മെന്റ് രാജ്യമെങ്ങുമുള്ള യുവജനതയില്‍ ഉണ്ടാക്കിയ ചലനങ്ങളും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഉണ്ടാക്കിയ മാറ്റങ്ങളും വലുതാണ്. പോളിങ് ബൂത്തിലെത്തുന്ന യുവജനത ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയുള്ളവരാണ്. എവിടെയും മാറ്റം സാധ്യമാണ് എന്നവര്‍ക്കറിയാം. ഒരു കൊടിയുടെയും ചിഹ്നത്തിന്റെയും ചുവടെ നില്‍ക്കാതെയും രാഷ്ട്രീയം ആവാം എന്ന് മനസ്സിലാക്കിയാണ് അവര്‍ പോളിങ് ബൂത്തില്‍ എത്തുന്നത്.

വായിക്കുക, ലാലിന്റെ കുറിപ്പ്

1lal1-BeyLu

 

1lal2-g4yQV

 

1lal3-F0IjT

 

1lal4-PWJbk

 

1lal5-cOOX3

 

 

Leave a comment