ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്ന യുവതികളില്‍നിന്ന് ഐ ഫോണ്‍ അടിച്ചുമാറ്റുന്ന വിരുതന്‍ പിടിയില്‍

image (1)ബെയ്ജിങ്: സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പരിചയപ്പെടുന്ന യുവതികളില്‍നിന്ന് ഐഫോണുകള്‍ കവര്‍ന്ന ചൈനീസ് യുവാവ് അറസ്റ്റില്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആപ്പായ വീ ചാറ്റിലൂടെ പരിചയപ്പെട്ട യുവതികളില്‍നിന്ന് ഐ ഫോണുകള്‍ കവര്‍ന്ന കേസിലാണ് യുവാവ് കുടുങ്ങിയത്.

യുവതികളുമായി അടുപ്പമുണ്ടാക്കിയ ശേഷം നേരില്‍ കാണുകയും ഐ ഫോണ്‍ കടം വാങ്ങി മുങ്ങുകയുമാണ് ഇയാളുടെ തന്ത്രം. ഇയാളില്‍നിന്ന് ഇങ്ങനെ കവര്‍ന്ന ഏഴ് ഐഫോണുകള്‍ കണ്ടെത്തിയതായി ഷാങ്ഹായി ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.

ഫെങ് എന്നു വിളിക്കുന്ന 26കാരനാണ് പിടിയിലായത്. കയി എന്ന 20കാരിയില്‍നിന്നാണ് ഇയാള്‍ ആദ്യം ഐ ഫോണ്‍ 4 കവര്‍ന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പമുണ്ടാക്കിയ ശേഷം ഐ ഫോണ്‍ 4 കൈക്കലാക്കി കടന്നു കളയുകയായിരുന്നു ഫെങ്. ഗുവോ എന്ന സ്ത്രീയായിരുന്നു രണ്ടാമത്തെ ഇര. ഇതേ തന്ത്രം തന്നെയാണ് ഇവിടെയും ഇയാള്‍ ഉപയോഗിച്ചത്. 97832.72 രൂപ വിലവരുന്നതാണ് ഈ ഫോണുകളെന്ന് പൊലീസ് അറിയിച്ചു.

Leave a comment