ഇടുക്കിയില്‍ പതിനഞ്ചുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു

imageഇടുക്കി: വണ്ടിപെരിയാറ്റില്‍ 15 കാരി പീഡനത്തിന് ഇരയായതായി പരാതി. കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെടെ 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 2 വര്‍ഷം മുന്‍പായിരുന്നു സംഭവം. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മുത്തച്ഛന്‍ പല തവണ തന്നെ പീഡിപ്പിച്ചെന്നും മറ്റുള്ളവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു കുട്ടിയുടെ മൊഴി . സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടുകാര്‍ വണ്ടിപെരിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Leave a comment