ആ പൂതി മനസ്സില്‍ വെച്ചോളൂ; വിമാനത്തിനായി ഇന്ത്യയില്‍ പരിശോധന നടത്താനുള്ള ചൈനയുടെ അഭ്യര്‍ഥന തള്ളി

Peoples-Liberation-Army-PLA-Navyഇന്ത്യയില്‍ കയറി നിരങ്ങാനുള്ള ചൈനീസ് സര്‍ക്കാരിന്റെ മോഹം ഇന്ത്യ മുളയിലെ നുള്ളി. കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള പരിശോധനക്കായി നാല് യുദ്ധ കപ്പലുള്‍ക്ക് ഇന്ത്യന്‍ തീരത്ത് പ്രവേശനാനുമതി നല്‍കണമെന്ന ചൈനയുടെ അഭ്യര്‍ഥനയാണ് ഇന്ത്യ തള്ളിയത്. അത് വഴി ഇന്ത്യന്‍ മേഖലയില്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്ക് കയറി നിരങ്ങാം എന്ന ചൈനയുടെ മോഹമാണ് ഇന്ത്യ തീര്‍ത്തത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് പരിശോധന നടത്താനാണ് ചൈന ഔദ്യോഗികമാിയി അനുമതി തേടിയത്. ഇന്ത്യയുടെ നാവിക സേനയും വ്യോമസേനയും ഈ മേഖലയില്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ മറ്റൊരു പരിശോധന ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ അഭ്യര്‍ഥനയുമായി സഹകരിക്കാനുള്ള വിഷമം ഇന്ത്യ അറിയിച്ചത്. തങ്ങള്‍ തന്നെ തിരച്ചില്‍ നടത്താന്‍ കഴിവുള്ളവര്‍ ആണെന്നും ഇന്ത്യ ചൈനയെ അറിയിച്ചു.

ചൈനയുടെ ഭാഗത്ത് നിന്നുള്ള ഭീഷണികളെ അതിജീവിക്കുന്ന തരത്തിലാണ് ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ ഇന്ത്യയുടെ സൈനിക വിന്യാസങ്ങളേറെയും. ഈ സാഹചര്യത്തില്‍ ഇവിടേക്ക് ചൈനക്ക് പ്രവേശനാനുമതി നല്‍കുന്നത് ആപല്‍ക്കരമാണെന്ന സന്ദേശം നാവിക വൃത്തങ്ങള്‍ പ്രകടമാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയം അന്തിമ തീരുമാനത്തിലെത്തിയത്.

Leave a comment