അവസാന 54 മിനുട്ടുകളിലെ സന്ദേശം പുറത്തുവന്നു

Malaysia_Airlines_India_search_PTI_360ദുരൂഹതകളിലേക്ക് പറന്നകലുന്നതിന് മുമ്പായി മലേഷ്യയുടെ ബോയിങ് വിമാനത്തിലെ കോക്പിറ്റില്‍ നിന്നും എയര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വന്ന അവസാന സന്ദേശത്തിന്‍റെ പൂര്‍ണ രൂപം പുറത്തുവന്നു.  ശുഭരാത്രി നേര്‍ന്ന് അവസാനിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ രൂപമാണ് പുറത്തുവന്നത്. 54 മിനുട്ട് നീണ്ടു നില്‍ക്കുന്നതാണ് ഈ ആശയവിനിമയം. സാധാരണ ക്രമത്തില്‍ തന്നെയാണ് ആശയവിനിമയം പുരോഗമിക്കുന്നതെങ്കിലും രണ്ടിടത്ത് ചെറിയ വ്യതിയാനം സംഭവിച്ചിട്ടുള്ളതായാണ് പ്രാഥമിക നിഗമനമെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ കടലിന്‍റെ അടിത്തട്ടില്‍ പരിശോധന നടത്താനുള്ള ഉപകരണങ്ങള്‍ക്കായി മലേഷ്യ അമേരിക്കയുടെ സേവനം ആവശ്യപ്പെട്ടു. അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് മലേഷ്യയുടെ ഗതാഗത മന്ത്രി ഈ അഭ്യര്‍ഥന മുന്നോട്ട് വച്ചത്.

Leave a comment