അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു

Stop-Rapeതിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.തിരുവനന്തപുരം കാട്ടാക്കട ചെമ്പൂര്‍ എല്‍എംഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അധ്യാപകരുടെ പീഡനത്തിനിരയായത്. സംഭവത്തെപ്പറ്റി ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ഒതുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

ചെമ്പൂര്‍ എല്‍എംഎസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ 3 അധ്യാപകര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.സ്‌കൂളില്‍ നടക്കുന്ന എന്‍എസ്എസ് ക്യാമ്പിന്റെ മറവിലും പീഡനം നടന്നതായി കുട്ടികള്‍ പരാതിപ്പെടുന്നുണ്ട്.ട്യുഷന്‍ ക്ലാസിലെ അദ്ധ്യാപകനോടാണ് വിദ്യാര്‍ത്ഥിനികള്‍ ആദ്യം പരാതിപ്പെട്ടത്.അദ്ധ്യാപകന്‍ പരാതി ജില്ലയിലെ ശിശുക്ഷേമ സമിതിയ്ക്ക്്് കൈമാറി.ഇതിന്റെ അടിസ്ഥാനത്തില്‍ സമിതി നടത്തിയ അന്വേക്ഷണത്തില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് കണ്ടെത്തി. സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവയാണ്. കോമേഴ്‌സ് വിഭാഗത്തിലെ അക്കൗണ്ടന്‍സി അധ്യാപകന്‍ നിരവധി കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറുകയും വസ്ത്രങ്ങളില്‍ പിടിക്കുകയും സ്റ്റാഫ് റൂമില്‍ വിളിച്ച് വരുത്തി ലൈഗിംക ഉദ്ദേശത്തോടുകൂടി ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്യാറുണ്ട്.

പാവപ്പെട്ട കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് ചുരിദാര്‍ സാമ്പത്തിക സഹായം എന്നിവ നല്‍കി പ്രലോഭിപ്പിച്ച് കുട്ടികളെ വലയില്‍ വീഴ്ത്തിയാണ് പീഡിനത്തിനിരയക്കായിരുന്നത്.മറ്റ് രണ്ട അദ്ധ്യാപകരും ഒസംഘത്തിലുണ്ട്.കുട്ടികള്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ അധ്യാകരെ കുറിച്ചോ അധികൃതരെ കുറിച്ചോ പരാതിയൊന്നുമില്ലെന്ന് മാനേജ്‌മെന്റ് കുട്ടികളില്‍ നിന്ന് എഴുതിവാങ്ങി.മാത്രമല്ല സ്‌കൂളിന്റെ ഹെല്‍പ്പ്‌ഡെസ്‌കില്‍ കുട്ടികള്‍ പരാതിപ്പെട്ടിട്ടില്ലെന്നും ഹെല്‍പ്പ്‌ഡെസ്‌കിന്റെ ചുമതലയുളള അധ്യാപകയില്‍ നിന്നും അധികൃതര്‍ എഴുതി വാങ്ങുകയും ചെയ്തു.

പീഡനം പുറത്തറിയാതിരിക്കാന്‍ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.ശിശുക്ഷേമ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ബാലവാകാശ കമ്മീഷനും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറര്‍ക്കും റുറല്‍ എസ്.പിയ്ക്കും കൈമാറിയിട്ടും ഇതുവരെ ന
പടിയൊന്നുമില്ല. വിഷയം പുറത്തറിയുന്നത് കുട്ടികളെ മോശമായ ബാധിക്കുമെന്നതും പരീക്ഷ കാലമാണെന്നതുമാണ് നടപടി വൈകാന്‍ കാരണമാകുന്നതെന്നാണ് ചൈള്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Leave a comment