വിമാന ഭാഗങ്ങള്‍ കണ്ടെത്തി?

imageസിഡ്നി: കാണാതായ മലേഷ്യന്‍ വിമാത്തിനായുള്ള തെരച്ചിലില്‍ പുതിയ സൂചന. മലേഷ്യന്‍ വിമാനത്തിന്റെതാണെന്നു സംശയിക്കുന്ന ഭാഗങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കണ്ടെത്തിയിട്ടുള്ള ചിത്രങ്ങള്‍ വിമാനത്തിന്റെ ഭാഗങ്ങളാകാമെന്നു ബലമായി സംശയിക്കാമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. ഓസ്ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി(എംഎംഎസ്എ)ക്കാണ് വിമാനഭാഗങ്ങള്‍ സംബന്ധിച്ച സൂചന ലഭിച്ചത്.

239 യാത്രക്കാരുമായി കഴിഞ്ഞ എട്ടിനാണു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായത്. വിമാനാവശിഷ്ടങ്ങളാണെന്ന് ഉറപ്പിക്കത്തക്ക വിവരങ്ങളാണു ലഭിച്ചിട്ടുള്ളതെന്നാണ് ഓസ്ട്രേലിയ പറയുന്നത്. തെരച്ചിലിനായി കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ ഈ സമുദ്ര ഭാഗത്തേക്ക് അയച്ചിട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തില്‍നിന്ന്, വിമാനത്തിന്റെ രണ്ടു ഭാഗങ്ങളാണു ചിത്രത്തിലുള്ളതെന്നു സൂചന ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ കണ്ടെത്തല്‍ സംബന്ധിച്ച വിവരം മലേഷ്യയ്ക്കു കൈമാറിയിട്ടുണ്ട്. വിമാനഭാഗങ്ങള്‍ കണ്ടെത്തിയ സമുദ്രമേഖല ഏതാണെന്നു കൃത്യമായി കണ്ടെത്തുന്നു ശ്രമകരമാണെന്നും അബോട്ട് പറഞ്ഞു.

Leave a comment