മുംബൈ കൂട്ടമാനഭംഗം: അഞ്ച് പ്രതികളും കുറ്റക്കാര്‍

shakti-mills-gang-rape-cases-mumbai-court-convicts-five-two-juveniles-being-triedമുംബൈ: മുംബൈയില്‍ വനിതാ ഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രതികളായ അഞ്ച് പേരും കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തി. ആദ്യകേസില്‍ വിജയ് ജാദവ്, കസിം ബംഗാളി, സലീം അന്‍സാരി, സിറാജ് റഹ്മാന്‍ എന്നിവരാണ് പ്രതികള്‍ . ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

മുംബൈയിലെ തകര്‍ന്നു കിടന്നിരുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായി സഹപ്രവര്‍ത്തകനൊപ്പം പോയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22നാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.സഹപ്രവര്‍ത്തകനെ കെട്ടിയിട്ട ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. കേസിലെ മൂന്ന് പ്രതികള്‍ കഴിഞ്ഞ വര്‍ഷം 18 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെയും പ്രതികളാണ്.

Leave a comment