പ്രധാന പൂജാരിയ്ക്ക് ദേഹ പരിശോധന: പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സംഘര്‍ഷം

Thiruvananthapuram-Sree-Padmanabhaswamy-Temple_1തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രധാന പൂജാരിയെ സുരക്ഷാ ഉദ്യാഗസ്ഥര്‍ ദേഹ പരിശോധനയ്ക്ക് വിധായാനാക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. അമിക്കസ്‌ക്യൂറി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. പുലര്‍ച്ചെ രണ്ടര മണിക്ക് ക്ഷേത്രത്തിലേക്ക് വന്ന പ്രധാന പൂജാരി പെരിയ നമ്പിയെ തിരുവമ്പാടി നടയില്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മാത്രമല്ല കിഴക്കേനടവഴി പ്രവേശിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും ക്ഷേത്ര ജീവനക്കാരും പൂജാരിമാരും തമ്മില്‍ വാക്കേറ്റമായി. എട്ട് മണിക്ക് ആചാരങ്ങളുടെ ഭാഗമായി കുളത്തില്‍ കുളിച്ച് മടങ്ങിയെത്തിയ പെരിയ നമ്പിയെ വീണ്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.

വാഗ്വാദങ്ങളും വെല്ലുവിളികളുമായി ജീവനക്കാരുടേയും ഭക്തരുടേയും സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ പ്രശ്‌നം ഗുരുതരമായി. സംഭവം അറിഞ്ഞെത്തിയ അമിക്കസ്‌ക്യൂറിയെ ക്ഷേത്രത്തിന് സമീപം തടഞ്ഞു. അമിക്കസ്‌ക്യൂറി ക്ഷേത്ര ജീവനക്കാരും ഭക്തരും ഹിന്ദു സംഘനകളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇനി പ്രധാന പുരോഹിതരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. – See more at: http://www.asianetnews.tv/news/article/8472_Tension-in-padmanabha-swamy-temple#sthash.uOoa2jlH.dpuf

Leave a comment