നിങ്ങള്‍ക്കും തിരയാം വീട്ടിലിരുന്ന് കാണാതായ മലേഷ്യന്‍ വിമാനത്തെ.!!

image (1)കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അതു തന്നെ ലോകത്തിലെ 14 ഏറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ രക്ഷ പ്രവര്‍ത്തനത്തില്‍ നിങ്ങളുടെ പങ്ക് ഉറപ്പുവരുത്തുകയാണ് www.tomnod.com എന്ന സൈറ്റിലൂടെ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഈ സൈറ്റില്‍ കയറി റജിസ്ട്രര്‍ ചെയ്യുക.

അവര്‍ നിങ്ങള്‍ക്ക് ചില മാപ്പ് ഡാറ്റങ്ങള്‍ കൈമാറും, ഇത് സാറ്റലെറ്റ് ചിത്രങ്ങളാണ്. ഇവ സൂം ചെയ്ത് അതില്‍ വിമാനത്തിന്റെ വല്ല ദൃശ്യങ്ങളും കാണുന്നുണ്ടോ എന്ന് നോക്കാം. കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന്‍ താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ ദൃശ്യം കണ്ടെത്തി എന്നത് ഈ സൈറ്റില്‍ നിന്ന് ലഭിച്ച വിവരപ്രകാരം വന്ന വാര്‍ത്തയാണ്.

ഇതിനകം 20 ലക്ഷത്തിന് മുകളില്‍ പേര്‍ ഈ ഓണ്‍ലൈന്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈറ്റ് അധികൃതര്‍ 3 മാപ്പുകളാണ് തിരയുവാന്‍ നല്‍കുക ഇതില്‍ കൂടുതല്‍ അവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവശ്യപ്പെടാം. എന്തെങ്കിലും അസ്വാഭികമായി കണ്ടാല്‍ നിങ്ങള്‍ക്ക് മാപ്പ് നമ്പര്‍ പ്രകാരം സൈറ്റിനെ അറിയിക്കാം.
ഇന്ന് തന്നെ ഈ തിരച്ചിലില്‍ പങ്കെടുക്കു

Leave a comment