അശ്വതി നായര്‍ വിവാദം: ആരോപണങ്ങള്‍ അപ്പാടെ നിഷേധിച്ച് ആം ആദ്മി നേതൃത്വം

Aam_Aadmi_Party_logo.svgആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന തെരുവിലെ വിശക്കുന്നവന്റെ വേദന മനസിലാക്കി അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്കി കഴിഞ്ഞ 6 വര്‍ഷം ആയി സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അശ്വതി നായരുടെ ആരോപണങ്ങളെ അപ്പാടെ നിഷേധിച്ചു കൊണ്ട് ആം ആദ്മി കേരള നേതൃത്വം രംഗത്ത് വന്നു. ആം ആദ്മി നേതൃത്വം ഒരിക്കലും അശ്വതി എന്ന വ്യക്തിയെ സമീപിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ആം ആദ്മി മാധ്യമ വക്താവ് ബൂലോകം.കോമിനോട് വെളിപ്പെടുത്തി

ആലപ്പുഴയിലോ കൊല്ലത്തോ സ്ഥാനാര്‍ഥി ആകുവാന്‍ വേണ്ടി അശ്വതി എന്ന വ്യക്തിയെ തങ്ങള്‍ ഒരിക്കലും പരിഗണിച്ചിട്ടില്ലെന്നും ആം ആദ്മി വക്താവ് ബൂലോകത്തിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. അത് പോലെ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ചില നേതാക്കള്‍ പണം വാഗ്ദാനം ചെയ്തതായുമുള്ള അശ്വതിയുടെ ആരോപണത്തെയും ആം ആദ്മി നേതൃത്വം നിഷേധിച്ചു.

വിദേശത്ത് നിന്ന് ആം ആദ്മി സംസ്ഥാന അംഗങ്ങള്‍ നേതാക്കള്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ആലപുഴയില്‍ നിന്നും പിന്മാറാമെങ്കില്‍ എത്ര തുക വേണമെങ്കിലും തരാമെന്ന് വാഗ്ദാനം ചെയ്തതായ ഗുരുതരമായ ആരോപണവും അശ്വതി ഉന്നയിച്ചിരുന്നു. പുതിയ വിവാദത്തോടെ ആം ആദ്മിയുടെ സംസ്ഥാന നേതൃത്വം സംശയത്തിന്റെ നിഴലിലായിരിക്കെയാണ് അവരുടെ നിഷേധക്കുറിപ്പ് വന്നിരിക്കുന്നത്,

Leave a comment